Friday, 19 June 2009

വിട!

'ഇനി മടങ്ങാമീ രംഗവേദിയില്‍ നിന്ന്,
ഇണങ്ങാത്ത വേഷം ധരിക്കേണ്ടി വരുന്നതിനു മുന്‍പ്
കാണികളുടെ കൂക്ക് വിളികള്‍ ഉയരുന്നതിന് മുന്‍പ് ...
കടുത്ത ചായക്കൂട്ടുകള്‍ തുടച്ചു മാറ്റാം-
കണ്ണീരുമായ് കലരും മുന്‍പ്,
ഉള്ളിലെ കനല്‍ കത്തിജ്വലിക്കുന്നതിനു മുന്‍പ്.!
രംഗ ബോധം നഷ്ട്ടപ്പെട്ടപ്പോള്‍ പലപ്പോഴും
ഒരു കോമാളിയായി...
സ്വപ്നത്തില്‍ നിന്നും കല്പിത യാധാര്ത്യത്തിലേക്ക് വന്നപ്പോള്‍...
മനപപാടമാക്കിയ വരികള്‍ മറന്നുപോയി !
സ്വാഭാവികമായ അഭിനയത്തിന് മുതിര്‍ന്നപ്പോള്‍
ഭാവതീവ്രത പോരെന്നു പറഞ്ഞു..
സത്യസന്ധമായ ആവിഷ്ക്കാരത്തിന് മുതിര്‍ന്നപ്പോള്‍ ,
നാടകീയത കുറഞ്ഞുവെന്നു പരിഭവം!
'തിമിരം ബാധിച്ച കണ്ണുകളും ,
ചുളിവുകള്‍ വീണ മുഖവും ,
വേച്ചു പോകുന്ന കാലടികളും ,
ചിലമ്പിച്ച സ്വരവും എന്നെ അയോഗ്യനാക്കി...!
സൂക്ഷ്മ ഭാവങ്ങളെ പ്രതിഭളിപ്പിക്കുന്ന നയനങ്ങളും
ഗാംഭീര്യം തുളുമ്പുന്ന ശബ്ദവും
ഏത് വേഷവും ഇണങ്ങുന്ന ആകാരവും
നഷ്ടപ്പെടാത്തത് മനസ്സിനുള്ളിലയിരുന്നു..
പ്രകടനവും 'മനസ്സും തമ്മിലെ അന്തരം!!

4 comments:

  1. മനോഹരമായ വരികൾ!

    ReplyDelete
  2. 'തിമിരം ബാധിച്ച കണ്ണുകളും ,
    ചുളിവുകള്‍ വീണ മുഖവും ,
    വേച്ചു പോകുന്ന കാലടികളും ,
    ചിലമ്പിച്ച സ്വരവും എന്നെ അയോഗ്യനാക്കി.
    നല്ല വരികൾ

    ReplyDelete
  3. Farewell!! Exactly correct. Thanks for the great mother of this emotional and real words. Yes "show" cheats pure mind's heart!! There is no place and value for "TRUTHS". Once again I thank and expect new other children.

    ReplyDelete
  4. കടുത്ത ചായക്കൂട്ടുകള്‍ തുടച്ചു മാറ്റാം-
    കണ്ണീരുമായ് കലരും മുന്‍പ്

    .. ഇഷ്ടപ്പെട്ടു

    ReplyDelete