കണ്ണിലീയിടെ വീണ കരട്
ഭാഗികമായി എന്നെ അന്ധയാക്കി !
ഏറെ പണിപ്പെട്ടു, ഞാനതിനെ പുറത്തെടുക്കാന്‍ ശ്രമിച്ചു..
പക്ഷെ ചില നേരങ്ങളില്‍ അതുളവാക്കുന്ന
അസ്വസ്ഥതയില്‍ എന്‍റെ കണ്ണില്‍ നിന്നും കണ്ണീര്‍ വന്നു..
ഏറെനാള്‍ കഴിഞ്ഞില്ല ആ കരടെന്റെഹൃദയത്തില്‍ വീണു !
ചെറിയ കരടാനെന്കിലും അധികം കട്ടിയില്ലാത്ത
ഹൃദയത്തില്‍ അത് പോറല്‍ വരുത്തി ..
ഉള്ളിലെയാ പോറല്‍ ക്രമേണ വലുതായി ...
അതിന്റെ നീറ്റല്‍ !അതൊന്നു കുറയ്ക്കാന്‍
അല്പമെങ്കിലും ആശ്വാസം ലഭിക്കാന്‍ ,
ഞാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു..
പക്ഷെ !കഴിഞ്ഞതേയില്ല..
പുറമേക്ക് ആര്‍ക്കും കാണാനും കഴിയില്ല ..
അതില്‍ നിന്നും കിനിഞ്ഞ രക്തത്തെ ,
കണ്ണുനീര്‍ തുള്ളിയാക്കി ആരും കാണാതെ
പുറത്തു കളയുകയാനിപ്പോള്‍..
Subscribe to:
Post Comments (Atom)


No comments:
Post a Comment