Wednesday, 17 June 2009

നിന്നെ ഞാനീ ശരീരത്തില്‍ നിന്നും സ്വതന്ത്രമാക്കട്ടെ?
ആത്മാവിനോട് ചോദിച്ചു...
ചിരിച്ചു കൊണ്ടത് തലയാട്ടി!..
അതിനര്‍ത്ഥം ഗ്രഹിക്കാന്‍ എനിക്കായില്ല!
ഉറക്കത്തിന്റെ പാരമ്യത്തില്‍ എന്റെ ശ്വാസം
ഇടയ്ക്കെപ്പോഴോ തടസ്സപ്പെട്ടു,
കണ്ണുതുറന്നപ്പോള്‍ മനസ്സിലായി
ആ ശ്വാസനിശ്വാസങ്ങള്‍ ശരീരം മറന്നതല്ല എന്ന്...!

2 comments:

  1. അറിയാന്‍ വൈകി ക്ഷമിക്കുക സര്‍ഗാത്മകതയുടെ കൂടുതുറന്നു പ്രിയേ പറന്നു വരിക കാല്പനികതയുടെ സൌന്ദര്യം നിരനിലാവായി ഒഴുകട്ടെ

    ReplyDelete
  2. അറിയാന്‍ വൈകി ക്ഷമിക്കുക കാല്പനികതയുടെ സൌന്ദര്യം ചിറകു വിടര്‍ത്തി പറന്നുവരട്ടെ

    ReplyDelete