Sunday, 28 June 2009

മാറാട്ടം

പോകുക ,വഴി മുന്നിലുണ്ട്

എന്തിനീ യാത്രയില്‍ തനിച്ചാകണം?

ഭീരുവല്ല കൂട്ടിനു വരാതിരിക്കുവാന്‍ ..

നാവു വറ്റി ,കണ്ണ് അടഞ്ഞു ഇരുളില്‍

തപ്പിതടയുമെന്‍ ചിത്തത്തിനു ഭ്രമമെന്നു

സ്വയം തോന്നിത്തുടങ്ങിയാല്‍ അത് മാറ്റാന്‍

എന്തുണ്ട് നിന്റെ പക്കല്‍?

ദയക്കായ്‌ ഞാനെങ്ങനെ നിന്റെ

മുന്നില്‍ കൈനീട്ടും?

അര്‍ഹമായതനര്‍ഹരുടെ കരങ്ങളിലെത്തിയാല്‍

ഏത് പാമരനും സംബന്നനാകും!

വിഡ്ഢി ആകരുത് ..

ജീവന്റെ നേര്‍ത്ത ചരട് കൂട്ടിക്കെട്ടുമ്പോള്‍

ഒപ്പമുണ്ടായിട്ടു കാര്യമില്ല,

സഞ്ചരിക്കണം കൂടെ !

കരട്

കണ്ണിലീയിടെ വീണ കരട്
ഭാഗികമായി എന്നെ അന്ധയാക്കി !
ഏറെ പണിപ്പെട്ടു, ഞാനതിനെ പുറത്തെടുക്കാന്‍ ശ്രമിച്ചു..
പക്ഷെ ചില നേരങ്ങളില്‍ അതുളവാക്കുന്ന
അസ്വസ്ഥതയില്‍ എന്‍റെ കണ്ണില്‍ നിന്നും കണ്ണീര്‍ വന്നു..
ഏറെനാള്‍ കഴിഞ്ഞില്ല ആ കരടെന്റെഹൃദയത്തില്‍ വീണു !
ചെറിയ കരടാനെന്കിലും അധികം കട്ടിയില്ലാത്ത
ഹൃദയത്തില്‍ അത് പോറല്‍ വരുത്തി ..
ഉള്ളിലെയാ പോറല്‍ ക്രമേണ വലുതായി ...
അതിന്റെ നീറ്റല്‍ !അതൊന്നു കുറയ്ക്കാന്‍
അല്പമെങ്കിലും ആശ്വാസം ലഭിക്കാന്‍ ,
ഞാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു..
പക്ഷെ !കഴിഞ്ഞതേയില്ല..
പുറമേക്ക് ആര്‍ക്കും കാണാനും കഴിയില്ല ..
അതില്‍ നിന്നും കിനിഞ്ഞ രക്തത്തെ ,
കണ്ണുനീര്‍ തുള്ളിയാക്കി ആരും കാണാതെ
പുറത്തു കളയുകയാനിപ്പോള്‍..


Friday, 19 June 2009

വിട!

'ഇനി മടങ്ങാമീ രംഗവേദിയില്‍ നിന്ന്,
ഇണങ്ങാത്ത വേഷം ധരിക്കേണ്ടി വരുന്നതിനു മുന്‍പ്
കാണികളുടെ കൂക്ക് വിളികള്‍ ഉയരുന്നതിന് മുന്‍പ് ...
കടുത്ത ചായക്കൂട്ടുകള്‍ തുടച്ചു മാറ്റാം-
കണ്ണീരുമായ് കലരും മുന്‍പ്,
ഉള്ളിലെ കനല്‍ കത്തിജ്വലിക്കുന്നതിനു മുന്‍പ്.!
രംഗ ബോധം നഷ്ട്ടപ്പെട്ടപ്പോള്‍ പലപ്പോഴും
ഒരു കോമാളിയായി...
സ്വപ്നത്തില്‍ നിന്നും കല്പിത യാധാര്ത്യത്തിലേക്ക് വന്നപ്പോള്‍...
മനപപാടമാക്കിയ വരികള്‍ മറന്നുപോയി !
സ്വാഭാവികമായ അഭിനയത്തിന് മുതിര്‍ന്നപ്പോള്‍
ഭാവതീവ്രത പോരെന്നു പറഞ്ഞു..
സത്യസന്ധമായ ആവിഷ്ക്കാരത്തിന് മുതിര്‍ന്നപ്പോള്‍ ,
നാടകീയത കുറഞ്ഞുവെന്നു പരിഭവം!
'തിമിരം ബാധിച്ച കണ്ണുകളും ,
ചുളിവുകള്‍ വീണ മുഖവും ,
വേച്ചു പോകുന്ന കാലടികളും ,
ചിലമ്പിച്ച സ്വരവും എന്നെ അയോഗ്യനാക്കി...!
സൂക്ഷ്മ ഭാവങ്ങളെ പ്രതിഭളിപ്പിക്കുന്ന നയനങ്ങളും
ഗാംഭീര്യം തുളുമ്പുന്ന ശബ്ദവും
ഏത് വേഷവും ഇണങ്ങുന്ന ആകാരവും
നഷ്ടപ്പെടാത്തത് മനസ്സിനുള്ളിലയിരുന്നു..
പ്രകടനവും 'മനസ്സും തമ്മിലെ അന്തരം!!

Wednesday, 17 June 2009

നിറഞ്ഞ ചിരിക്കു നടുവില്‍ ,
ചുണ്ടുകള്‍ മൌനം പാലിച്ചു...
അതുഭുതപ്പെടുതിയത് കണ്ണുകളുടെ തിളക്കമായിരുന്നു!
കൂരിരുട്ടിലും ആ പ്രകാശം എന്നെ തേടി വന്നു.
മറ്റാര്‍ക്കും ആ നോട്ടത്തെ വിട്ടു കൊടുക്കാതെ,
സുന്ദരമായ വദനതെ ഞാന്‍ കൈക്കുംബിളിലാക്കി ...!
പെറ്റുവീണ വിയര്‍പ്പു മണികളെ ഭൂമിക്കു -
വിട്ടു കൊടുക്കാതെ ഞാന്‍ സ്വന്തമാക്കി....!
നിന്നെ ഞാനീ ശരീരത്തില്‍ നിന്നും സ്വതന്ത്രമാക്കട്ടെ?
ആത്മാവിനോട് ചോദിച്ചു...
ചിരിച്ചു കൊണ്ടത് തലയാട്ടി!..
അതിനര്‍ത്ഥം ഗ്രഹിക്കാന്‍ എനിക്കായില്ല!
ഉറക്കത്തിന്റെ പാരമ്യത്തില്‍ എന്റെ ശ്വാസം
ഇടയ്ക്കെപ്പോഴോ തടസ്സപ്പെട്ടു,
കണ്ണുതുറന്നപ്പോള്‍ മനസ്സിലായി
ആ ശ്വാസനിശ്വാസങ്ങള്‍ ശരീരം മറന്നതല്ല എന്ന്...!

Monday, 1 June 2009

എന്‍റെ മാധവിക്കുട്ടി അമ്മയ്ക്ക്..

മലയാളത്തിന്‍റെ സ്നേഹ വസന്തം ഇനിയൊരിക്കലും ഉണ്ടാകില്ല ...വാക്കുകളാല്‍ സ്നേഹത്തിന്‍റെ പാലാഴി കടഞ്ഞെടുത്ത് നമുക്കു തന്ന,എന്‍റെ പ്രിയ എഴുത്തുകാരിക്ക് ആദരാജ്ഞലികള്‍..